Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang Members

കീഴടങ്ങാനൊരുങ്ങിയ മാവോയിസ്റ്റ് കമാൻഡറെ സംഘാംഗങ്ങൾ കൊലപ്പെടുത്തി

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ പോ​​​​ലീ​​​​സി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​നൊ​​​​രു​​​​ങ്ങി​​​​യ മാ​​​​വോ​​​​യി​​​​സ്റ്റ് ക​​​​മാ​​​​ൻ​​​​ഡ​​​​റെ സം​​​​ഘാം​​​​ഗങ്ങൾ കൊ​​​​ന്നു കു​​​​ഴി​​​​ച്ചു​​​​മൂ​​​​ടി. രേ​​​​ണു എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​ൻ​​​​വേ​​​​ഷ് ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​യാ​​​​ളു​​​​ടെ ത​​​​ല​​​​യ്ക്ക് 22 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​യി​​​​ട്ടി​​​​രു​​​​ന്നു. മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വ് സു​​​​ക്രു​​​​വും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നാ​​​​ണ് അ​​​​ൻ​​​​വേ​​​​ഷി​​​​നെ ജ​​​​നു​​​​വ​​​​രി 29നു ​​​​കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ സു​​​​ക്മ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് അ​​​​ൻ​​​​വേ​​​​ഷ്.

മാ​​​​വോ​​​​യി​​​​സ്റ്റ് സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വും മി​​​​ലി​​​​ട്ട​​​​റി പ്ലാറ്റൂ​​​​ൺ ക​​​​മാ​​​​ൻ​​​​ഡ​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ൻ​​​​വേ​​​​ഷ്. അ​​​​ൻ​​​​വേ​​​​ഷി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ജ​​​​ഗേ​​​​ഷി​​​​നെ ക​​​​ഴി​​​​ഞ്ഞ ഞാ‍യ​​​​റാ​​​​ഴ്ച സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു.

Latest News

Corehub Up